Sorry, you need to enable JavaScript to visit this website.

സൗദി-ഫ്രഞ്ച് സഹകരണം; ചർച്ച ജിദ്ദയിൽ

ജിദ്ദ - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോണും ജിദ്ദയിൽ ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിൽ വെച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചത്. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ പങ്കാളിത്തവും ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങളും ആഗോള സമാധാനവും സ്ഥിരതയും സാക്ഷാൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. 
ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്‌മാൻ അൽഫദ്‌ലി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽറുവൈലി എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വൻകിട കമ്പനി മേധാവികളും ഫ്രഞ്ച് പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
 

Latest News