മുംബൈയിലും ഒമിക്രോൺ കോവിഡ് സ്ഥിരീകരിച്ചു

മുംബൈ- ഗുജറാത്തിന് പുറമെ മുംബൈയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നവംബർ 24-നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലായി.
 

Latest News