VIDEO - ടാക്‌സി കാത്തുനിന്നവർക്ക് ലിഫ്റ്റ് നൽകി സൗദി രാജകുമാരൻ

റോഡിൽ ടാക്‌സി കാത്തുനിന്ന യുവാക്കൾക്കു സമീപം കാർ നിർത്തി അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. 

റിയാദ് - റോഡിൽ ടാക്‌സി കാത്തുനിന്ന യുവാക്കൾക്ക് ലിഫ്റ്റ് നൽകി ലക്ഷ്യസ്ഥാനത്തെത്തിച്ച് അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ. ടാക്‌സി കാത്തുനിന്ന യുവാക്കളെ കണ്ട് അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ കാർ നിർത്തുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

ഓഫർ സ്വീകരിച്ച് യുവാക്കൾ കാറിൽ കയറുകയും അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ സംഘത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമായിരുന്നു. അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ ലിഫ്റ്റ് നൽകി ലക്ഷ്യസ്ഥാനത്തെത്തിച്ചതിൽ യുവാക്കൾ ആഹ്ലാദവും രാജകുമാരനോടുള്ള സ്‌നേഹാദരങ്ങളും പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യുവാക്കൾ തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 
 

Latest News