സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു, ദുര്‍ഗന്ധത്തെ തുടര്‍ന്ന് പോലീസില്‍ കീഴടങ്ങി

താനെ-മഹാരാഷ്ട്രയില്‍ സഹോദരിയെ കൊലപ്പെടുത്തി ദിവസങ്ങളോളം  മൃതദേഹം വീട്ടില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഉല്ലാസ് നഗറിലാണ് സംഭവം.  യോഗേഷ് മൈത് മലെ എന്ന  45 കാരനാണ് അറസ്റ്റിലായത്.
ആറ് വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇയാള്‍  സഹോദരി അരുണയോടൊപ്പമായിരുന്നു തമാസം. സഹോദരിയുമായി  വഴക്കിട്ടതിനുശേഷമായിരുന്നു കൊലപാതകമെന്ന് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.  മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അരുണയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. മുറിയില്‍ ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  

 

Latest News