Sorry, you need to enable JavaScript to visit this website.

ഒമിക്രോണ്‍ ഭീഷണി ആശങ്കാജനകമെന്ന് ആദ്യ പരിശോധനകളില്‍ വ്യക്തം

ലണ്ടന്‍- കൊറോണ വൈറസ് വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച ആദ്യത്തെ യഥാര്‍ഥ ഡാറ്റ ഭീതിജനകം. നമ്മുടെ പ്രതിരോധശേഷിയെ ഒരു പരിധിവരെ അതിജീവിക്കാന്‍ ഒമിക്രോണിന് കഴിയുമെന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ആവര്‍ത്തിച്ച് പിടിപെടുന്നവരുടെ എണ്ണത്തില്‍ ശാസ്ത്രജ്ഞര്‍ വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്.

ഇത് ഒരു ദ്രുത വിശകലനമാണ്, നിര്‍ണായകമല്ല, വകഭേദത്തെക്കുറിച്ച ആശങ്കയുമായി യോജിക്കുന്നതാണ് ആദ്യ പരിശോധനാ ഫലങ്ങള്‍.
വാക്‌സിനുകള്‍ നല്‍കുന്ന സംരക്ഷണത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. വേരിയന്റിന് ഒമിക്രോണ്‍ എന്ന് പേരിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും, അത് ഉയര്‍ത്തുന്ന യഥാര്‍ഥ ഭീഷണി മനസ്സിലാക്കാന്‍ ലോകം ഇപ്പോഴും പരക്കം പായുകയാണ്. വകഭേദം
വളരെയധികം തവണ പരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം- ദക്ഷിണാഫ്രിക്കയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് കേസുകളുടെ വര്‍ധനവിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനകം കോവിഡ് ബാധിച്ച ഒരാള്‍ക്ക് ഒമിക്രോണ്‍ പിടിക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും പുതിയ ഫലങ്ങള്‍. 30 ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. അണുബാധയുടെ തോതില്‍ (രണ്ടോ അതിലധികമോ പിടിപെടുന്നത്) എന്തെങ്കിലും മാറ്റങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയില്‍ 36,000 പുനര്‍-അണുബാധകള്‍ വിശകലനം ചെയ്തു.

 

Latest News