Sorry, you need to enable JavaScript to visit this website.

സൗഹൃദം സ്ഥാപിച്ച് പാലിയേറ്റീവ് ജീവനക്കാരിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍- സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഭര്‍തൃമതിയും മൂന്ന് മക്കളുടെ മാതാവുമായ 32 കാരിയുടെ പരാതിയിലാണ് പയ്യന്നൂര്‍ സ്വദേശി സന്തോഷിനെതിരെ പയ്യന്നൂര്‍ പോലീസ് കേസ് എടുത്തത്.
പുളിങ്ങോം രാജഗിരി സ്വദേശിനിയായ പാലിയേറ്റീവ് പ്രവര്‍ത്തകയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ റോഡിലെ സിറ്റി ലോഡ്ജില്‍വെച്ചാണ് പീഡനം നടന്നത്. ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പരാതിക്കാരിയറിയാതെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് യുവതിയുടെ പരാതി. നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ കാണിച്ച്  ഭീഷണിപ്പെടുത്തി പല ഘട്ടങ്ങളിലായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും  പരാതിയില്‍ പറയുന്നു.

 

Latest News