മലമുകളില്‍നിന്നുള്ള പാരച്യൂട്ട് ചാട്ടത്തിന് ലൈക്കുകളുടെ പെരുമഴ

റിയാദ് - മലമുകളിലെ പാറയുടെ ഉച്ചിയില്‍ നിന്നുള്ള യുവാവിന്റെ പാരച്യൂട്ട് ചാട്ടത്തിന് സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകളുടെ പെരുമഴ. ഉത്തര റിയാദില്‍ 'ലോകാവസാനം' എന്ന് പേരിട്ട മലമുകളില്‍ നിന്നാണ് യുവാവ് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയത്. ഉത്തര റിയാദില്‍ സ്വല്‍ബൂഖ് റോഡില്‍ 90 കിലോമീറ്റര്‍ ദൂരെയാണ് പാരച്യൂട്ട് ചാട്ടത്തിന് അനുയോജ്യമായ സ്ഥലമുള്ളത്. തുവൈഖ് പര്‍വത നിരകളുടെ അവസാനമാണിവിടം. റിയാദിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് 'ലോകാവസാനം'. മലയുടെ ഉച്ചിയില്‍ നിന്നുള്ള താഴ്‌വരയുടെ മനോഹരമായ ദൂരക്കാഴ്ച ആസ്വദിക്കുന്നതിന് നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.

 

Latest News