Sorry, you need to enable JavaScript to visit this website.

ഒമിക്രോണ്‍ ഭീതി: ഉംറ വ്യവസ്ഥകളില്‍ മാറ്റമില്ല, പെര്‍മിറ്റുകള്‍ പതിവുപോലെ

മക്ക - ഒമിക്രോണ്‍ വകഭേദം സൗദിയിലും മറ്റു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ മാറ്റമില്ല.
 ഉംറ കര്‍മം നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും  സിയാറത്ത് നടത്താനും പെര്‍മിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പ്രോട്ടോകോളുകളിലും ഒരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹിശാം സഈദ് വ്യക്തമാക്കി.

കൊറോണ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും വിശുദ്ധ ഹറമിലും റൗദ ശരീഫിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകള്‍ക്കുമുള്ള അടിസ്ഥാന വ്യവസ്ഥ. ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും പെര്‍മിറ്റുകള്‍  നിര്‍ബന്ധമാണ്. ഇരു ഹറമുകളിലും പ്രവേശിക്കുന്നവര്‍ മുഴുസമയം മാസ്‌കുകള്‍ ധരിച്ചക്കണമെന്നും എന്‍ജിനീയര്‍ ഹിശാം സഈദ് പറഞ്ഞു.

 

Latest News