Sorry, you need to enable JavaScript to visit this website.

മതനിന്ദ: ശ്രീലങ്കന്‍ പ്രവാസിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി കത്തിച്ചു

സിയാല്‍കോട്ട്- പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ശ്രീലങ്കക്കാരനായ ഫാക്ടറി മാനേജറെ ജനക്കൂട്ടം പട്ടാപ്പകല്‍ കൊലപ്പെടുത്തി. നൂറുകണക്കിനാളുകള്‍ റോഡില്‍ തടിച്ചുകൂടി നടത്തിയ കൊലപാതകത്തിനുശേഷം മൃതദേഹം കത്തിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തൊഴിലാളികള്‍ ഫാക്ടറി തകര്‍ത്തതായും പോലീസ് പറഞ്ഞു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് കൊല്ലപ്പെട്ടതെന്ന് സിയാല്‍കോട്ട് ഡിസ്ട്രിക്ട് പോലീസ് ഓഫീസര്‍ ഉമര്‍ സഈദ് മാലിക് പറഞ്ഞു. ഫാക്ടറിയില്‍ എക്‌സ്‌പോര്‍ട്ട് മാനേജറായിരുന്നു. ഫാക്ടറി തൊഴിലാളികള്‍ തടിച്ചുകൂടിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പാക്കിസ്ഥാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ പറഞ്ഞു.

 

Latest News