ഹൈദരാബാദ്- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചൊല്ലിയുള്ള ഭീതിയും ആശങ്കയും തുടരുന്നതിനിടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ 12 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
യു.കെ, കാനഡ, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സക്കായി തെലങ്കാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ടി.ഐ.എം.എസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ആണോ എന്നറിയാന്‍ ജനിതക ശ്രേണി പരിശോധനക്ക് അയച്ചിരിക്കയാണ്. ആര്‍ക്കും കോവിഡ് ലക്ഷണമുണ്ടായിരുന്നില്ല. ഒമിക്രോണ്‍ അല്ലെന്ന് സ്ഥരീകരിച്ചാല്‍ ഇവരെ വീടുകളില്‍ ക്വാറന്റൈന്‍ പാലിക്കുന്നതിനായി വിട്ടയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യു.കെയില്‍നിന്നെത്തിയ ഒരു സ്്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടിംസില്‍ തന്നെ ഐസൊലേറ്റ് ചെയ്തിരിക്കയാണ്.