Sorry, you need to enable JavaScript to visit this website.

VIDEO റണ്‍വേയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടി, യാത്രക്കാര്‍ ഇറങ്ങി തള്ളി നീക്കി

കാഠ്മണ്ഡു- നേപ്പാളിലെ ഒരു ചെറുവിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം ടയര്‍ പൊട്ടി റണ്‍വേയുടെ മധ്യത്തില്‍ കുടുങ്ങിയപ്പോള്‍ യാത്രക്കാര്‍ ഇറങ്ങി തള്ളി നീക്കി റണ്‍വേയില്‍ നിന്നും മാറ്റി. സാധരണ വിമാനങ്ങളെ വലിച്ചു കൊണ്ടു പോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കോല്‍ട്ടിയിലെ ബജുര വിമാനത്താവളത്തില്‍ ഈ സംവിധാനമുണ്ടായിരുന്നില്ല. മറ്റു വിമാനങ്ങള്‍ക്ക് ഇറങ്ങേണ്ടതിനാല്‍ റണ്‍വേയുടെ മധ്യത്തില്‍ വിമാനം നിര്‍ത്തിയിടാനും കഴിയില്ല. തുടര്‍ന്നാണ് വിമാനത്താവള അധികൃതരും യാത്രക്കാരും ചേര്‍ന്നും കൈ ഉപയോഗിച്ച് വിമാനത്തെ തള്ളി നീക്കി റണ്‍വേയ്ക്കു പുറത്തെത്തിച്ചത്. സംഭവത്തിന്റെ വിഡിയോ ടിക്ടോക്കിലൂടെയാണ് പുറത്തുവന്നത്. ഇതു വൈറലായി. താര എയര്‍ എന്ന കമ്പനിയുടെ ചെറുവിമാനമാണ് യാത്രക്കാര്‍ തള്ളിയത്. ഇതൊക്കെ നേപ്പാളില്‍ മാത്രമെ കാണൂ എന്ന് പലരും വിഡിയോയെ ട്രോളി.

സംഭവത്തെ തുടര്‍ന്ന് താര എയറിന്റെ മറ്റൊരു വിമാനത്തില്‍ നേപാള്‍ഗഞ്ചില്‍ നിന്നും എന്‍ജിനീയര്‍മാരും ടയറും എത്തിച്ച് വിമാനം അറ്റക്കുറ്റപ്പണി നടത്തി. ശേഷം രണ്ടു വിമാനങ്ങളും നേപാള്‍ ഗഞ്ചിലേക്ക് പറന്നതായും കമ്പനി വക്താവ് അറിയിച്ചു.

Latest News