ഒമിക്രോണ്‍ ഭീതി: ആഫ്രിക്കയില്‍നിന്നെത്തിയ 10 വിദേശികളെ ബംഗളൂരുവില്‍ കാണാനില്ല

ബെംഗളൂരു- കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍നിന്ന് ബെംഗളൂരുവിലെത്തിയ പത്ത് വിദേശികളെ കാണാനില്ല. അതിവേഗം വ്യാപിക്കുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ കര്‍ണാടകയില്‍ സ്ഥിരീകരിച്ചതിനു പിന്നലെയാണ് ഇക്കാര്യം പുറത്തുവന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷം അവിടെനിന്ന് 57 യാത്രക്കാരണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ പത്ത് പേര്‍ എവിടെയാണെന്നോ അവരുടെ വിലാസം എന്താണെന്നോ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.

ഇവരെ വെള്ളിയാഴ്ച രാത്രിക്കകം കണ്ടെത്തി കോവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കയാണ്.

രണ്ട് വാക്‌സിനും എടുക്കാത്തവരെ മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഒമിക്രോണ്‍ ആശങ്ക വിലയിരുത്തിയ ശേഷം മന്ത്രി ആര്‍.അശോക് അറിയിച്ചു. സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പൂര്‍ണതോതില്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Latest News