Sorry, you need to enable JavaScript to visit this website.

ദേശവിരുദ്ധത കൃത്യമായി നിർവചിക്കണം; പാർലമെന്ററി സമിതിയുടെ നിർദ്ദേശം

ന്യൂദൽഹി- ദേശവിരുദ്ധത എന്താണെന്ന് നിർവചിക്കാൻ കേന്ദ്ര വാർത്താ വിതരണമന്ത്രാലയത്തോട്  പാർലമെന്ററി സമിതി നിർദേശിച്ചു. വ്യാജവാർത്തകൾ തടയാൻ നടപടിവേണമെന്നും സമിതി ആവശ്യപ്പെട്ടു. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്ഥിരം സമിതി നൽകിയ റിപ്പോർട്ടിലാണ് ദേശവിരുദ്ധത എന്താണെന്ന് കൃത്യമായി നിർവചിക്കാൻ നിർദേശം നൽകിയത്. 2014ലെ കേബിൾ നെറ്റ്വർക്ക് ചട്ടപ്രകാരം ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും എന്നാൽ ദേശവിരുദ്ധത എന്താണെന്നതിന് കൃത്യമായ നിർവചനമില്ലെന്നും സമിതി പറഞ്ഞു. 

നിലവിൽ സ്വയം നിയന്ത്രണത്തിനായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും വിവിധ മറ്റ് സംഘടനകളും ഉണ്ടെങ്കിലും ഇവ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഈ സംവിധാനങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാൽ തന്നെ നിയമപരമായി അധികാരങ്ങളുള്ള ഒരു സമിതി വേണമെന്നും നിർദേശത്തിലുണ്ട്.

Latest News