യുഎന്‍ ആസ്ഥാനത്ത് ആയുധവുമായി ഒരാള്‍; കെട്ടിടം പോലീസ് വളഞ്ഞു

യുനൈറ്റഡ് നേഷന്‍സ്: ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാന മന്ദിരത്തിനു സമീപം തോക്കുമായി ഒരാളെ കണ്ടതിനെ തുടര്‍ന്ന് കെട്ടിടം സുരക്ഷാ സേന വളഞ്ഞു. വഴികളെല്ലാം തടയുകയും ചെയ്തു. പോലീസ് നടപടി നടക്കുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി യുഎന്‍ വക്താവ് അറിയിക്കുകയും ചെയ്തു. ആയുധമേന്തിയ ആളെ കീഴ്‌പ്പെടുത്താനായി പോലീസ് വളഞ്ഞു. യുഎന്‍ ആസ്ഥാന മന്ദിരത്തിന്റെ പ്രവേശന കവാടത്തിനു സമീപം ആത്മഹത്യ ചെയ്യുമെന്ന് ആയുധധാരി ഭീഷണി മുഴക്കിയതായും റിപോര്‍ട്ടുണ്ട്. സംഭവം ഓഫീസിനകത്തെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല.
 

Latest News