Sorry, you need to enable JavaScript to visit this website.

മീന്‍ കുളത്തില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു

ഇടുക്കി-പെരിഞ്ചാംകുട്ടി  ചെമ്പകപ്പാറ  പെരുമറ്റത്തില്‍ സജിയുടെയും  ശില്‍പയുടെയും മകന്‍ ഇവാന്‍ (3) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഇവാന്‍ വീടിനോട് ചേര്‍ന്നുള്ള മീന്‍കുളത്തില്‍ വീഴുകയായിരുന്നു. ശില്‍പയും മാതാവും   ഈ സമയം മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇവര്‍ മാറിയ സമയത്താണ് ഇവാന്‍ കുളത്തില്‍ വീഴുന്നത്. മുരിക്കാശേരിയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പില്‍

 

Latest News