ഇടുക്കി- കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു.
മൂന്നാര്‍ ന്യുകോളനിയില്‍ താമസിക്കുന്ന പാല്‍പ്പാണ്ടി(50)യാണ് മരിച്ചത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിയെ പാല്‍പ്പാണ്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു.






