Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകരെ ആക്രമിച്ച ഹിന്ദു സംഹതി നേതാവ് റിമാൻഡിൽ

കൊൽക്കത്ത- ഹിന്ദുമതത്തിലേക്കു വന്നു എന്നു പറയപ്പെടുന്ന ഒരു മുസ്ലിം കുടുംബവുമായി സംസാരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സംഘടനയായ ഹിന്ദു സംഹതി നേതാവ് തപൻ ഘോഷിനേയും മൂന്ന് ആക്രമികളേയും കോടതി റിമാൻഡ് ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് വന്നവരെന്ന് പരിചയപ്പെടുത്തി ഒരു കൂട്ടം ആളുകൾക്ക് ഈ സംഘടന നാലു ദിവസം മുമ്പ് കൊൽക്കത്തയിൽ സ്വീകരണം നൽകിയിരുന്നു. ഈ പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായത്. ശനിയാഴ്ച സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം  22 വരെയാണ് റിമാൻഡ് ചെയ്തത്.

കൊലപാതക ശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഉപകരണങ്ങൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്. 

ഹിന്ദു മതത്തിലേക്കു വന്നവർ എന്നു പരിചയപ്പെടുത്തി പരിപാടിക്കെത്തിയവരുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും ശ്രമിച്ച മാധ്യമപ്രവർത്തകരെ ഈ സംഘടനക്കാർ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കാമറകൾ തട്ടിപ്പിടിക്കാനും ശ്രമിച്ചു. പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് പരിചയപ്പെടുത്തുന്ന ഹിന്ദുത്വ സംഘടന 2008ൽ രൂപീകരിച്ചതാണ്.

Latest News