ബിനീഷ് കോടിയേരി വക്കീലാവുന്നു 

തലശ്ശേരി- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല എന്നാണ് വിവരം. 2006ലാണ് നിനുവും ഷോണും ബിനീഷും എന്റോള്‍ ചെയ്തത്. ശേഷം ഷോണ്‍ ജോര്‍ജ് രണ്ടുവര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരി ഒരു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
 

Latest News