അങ്കമാലി- മൂക്കന്നൂര്‍ പഞ്ചായത്ത് എടലക്കാട് കട്ടിംഗില്‍ ഒന്നാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ ആപ്പിളളി വീട്ടില്‍ എ.ആര്‍.ഷിജുവിന്റെ മകന്‍ ആഷികിനെ (13) നെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രാവിലെ 10.30 നാണ് സംഭവം. സഹോദരി കതകില്‍ തട്ടി വിളിച്ചിട്ടും മുറി തുറക്കാതായപ്പോള്‍ വിവരം അയല്‍ വീട്ടില്‍ പറയുകയായിരുന്നു. അയല്‍പക്കക്കാര്‍ മുറിയുടെ കതക് ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോള്‍ ആഷിക് ഫാനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. മൂക്കന്നൂരിലെ എം എ ജി ജെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അച്ഛനും അമ്മയും ജോലി സ്ഥലത്തായിരുന്നു. അച്ഛന്‍ ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഫോണില്‍ അനാവശ്യമായി കളിക്കുന്നതുകണ്ട് ശകാരിക്കുകയും ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തതായി പറയുന്നു. മുതദേഹം മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കയാണ്. പോസ്റ്റ് മാര്‍ട്ടത്തിനശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ : കട്ടിംഗ് വെട്ടിക്കാടന്‍ വീട്ടില്‍ ശാന്ത. സഹോദരി : ആഷ്ണ (8).






