സഞ്ജിത് വധം: രണ്ട് പ്രതികളെ ഭാര്യയും മറ്റു സാക്ഷികളും തിരിച്ചറിഞ്ഞു

ജാഫര്‍ സാദിഖ്, അബ്ദുള്‍ സലാം

പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരത്തേ അറസ്റ്റ് ചെയ്ത രണ്ടു പ്രതികളുടെ വിവരങ്ങള്‍ കൂടി പോലീസ് പുറത്തുവിട്ടു.  
തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പേരുവിവരങ്ങള്‍ അറിയിച്ചത്. നെന്മാറ അടിപ്പെരണ്ട മാനാംകുളമ്പ് അബ്ദുള്‍ സലാം(30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ജാഫര്‍ സാദിഖ്(31) എന്നിവരാണ് നേരത്തേ അറസ്റ്റിലായവര്‍.
ഇരുവരേയും സഞ്ജിത്തിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ എട്ടു പേര്‍ക്ക് പങ്കുെന്നാണ് പോലീസ് കെത്തിയിരിക്കുന്നത്. അതില്‍ അഞ്ചു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന, രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകളില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലിടം പിടിക്കാനിടയുെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പാലക്കാട് ജില്ലാ പോലീസ് സൂപ്ര് ആര്‍.വിശ്വനാഥ് അറിയിച്ചു. നവംബര്‍ 14നാണ് എലപ്പുള്ളിയിലെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് മമ്പ്രത്തെ ഭാര്യവീടിനു സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. ബൈക്കില്‍ ഭാര്യക്കൊപ്പം പോകുകയായിരുന്ന യുവാവിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Latest News