അധ്യാപകന്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍- അധ്യാപകന്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണ്‍  കെ.വി.മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. പിണറായിയിലെ ഒരു യു.പി സ്‌കൂള്‍ അധ്യാപകനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തിങ്കളാഴ്ച നടന്ന സംഭവം ഒരു കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് വിഷയം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ പിണറായി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

 

Latest News