സഹോദരിയെ കൊലപ്പെടുത്തിയ യുവാവിനെ പിതാവ് വെടിവെച്ചുകൊന്നു

ലെബനോനില്‍ പിതാവ് വെടിവെച്ചുകൊന്ന മുഹമ്മദ് അബ്ദുന്നാസിര്‍ ഇബ്രാഹിം. വലത്ത്: യുവാവ് കൊലപ്പെടുത്തിയ ഇളയ സഹോദരി.

റിയാദ് - ലെബനോനെ നടുക്കി ബാലികയുടെയും മയക്കുമരുന്ന് അടിമയായ യുവാവിന്റെയും കൊലപാതകങ്ങള്‍. ഉത്തര ലെബനോനിലെ ട്രിപ്പോളി നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍മന്‍കൂബീനിലാണ് സംഭവം.
മുഹമ്മദ് അബ്ദുന്നാസിര്‍ ഇബ്രാഹിം (30) മയക്കുമരുന്ന് ലഹരിയില്‍ സ്വന്തം സഹോദരിയായ പതിമൂന്നുകാരിയെ വീട്ടില്‍ വെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഇതിന്റെ ഞെട്ടലില്‍ ഇവരുടെ പിതാവ് മകനു നേരെ തല്‍ക്ഷണം നിറയൊഴിച്ചു. പിതാവ് ലെബനീസ് സൈന്യത്തില്‍ നിന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്.
ഉത്തര ലെബനോനിലെ ഫിനൈദിഖ് അല്‍അകാരിയ ഗ്രാമവാസികളാണ് മാതാപിതാക്കളും ആറു മക്കളും അടങ്ങിയ കുടുംബം. അല്‍മന്‍കൂബീന്‍ ഏരിയയിലാണ് ഇവര്‍ താമസിക്കുന്നത്. കുടുബനാഥന്റെ സഹോദരന്‍ പ്രദേശത്തെ മസ്ജിദില്‍ ഇമാമാണ്. സഹോദരിയെ വെടിവെച്ചുകൊന്ന യുവാവ് ഏറെ കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. യുവാവ് കുടുംബാംഗങ്ങളുമായി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ഇളയ സഹോദരിക്കു നേരെ നിറയൊഴിക്കുമ്പോള്‍ യുവാവ് മയക്കുമരുന്ന് ലഹരിയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

Latest News