VIDEO പുള്ളിപ്പുലി ക്ലാസ് മുറിയില്‍ കയറി, ഒരു വിദ്യാര്‍ഥിക്ക് പരിക്ക്

അലീഗഢ്- കോളേജിലെ ക്ലാസ് മുറിയില്‍ കയറിയ ദൃശ്യം  ഇന്റര്‍നെറ്റില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ അലീഗഢില്‍നിന്നുള്ളതാണ് വീഡിയോ. ചൗധരി നിഹാല്‍ സിംഗ് ഇന്റര്‍ കോളേജിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.
ഇന്ത്യന്‍ പോലീസ് സര്‍വീസ് ഓഫീസര്‍ കലാനിധി നൈതാനി ട്വിറ്ററില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ പുള്ളിപ്പുലി ക്ലാസ് മുറിയില്‍ അലഞ്ഞുതിരിയുന്നത് കാണാം. പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗരുതരമല്ലെന്ന് ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര ശര്‍മ്മ അറിയിച്ചു.
ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കോളേജ് പരിസരത്ത് നിന്ന് പുലിയെ രക്ഷപ്പെടുത്തി കൊണ്ടുപോയി.

 

Latest News