സി.ബി.ഐ അറസ്റ്റ് ചെയ്തത് ഒന്നുമറിയാത്ത പാവങ്ങളെയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

കാസര്‍കോട്- പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. അറസ്റ്റ് ചെയ്ത എല്ലാവരും സിപിഎം പ്രവര്‍ത്തകരല്ല.  ഇതൊന്നും അറിയാത്ത പാവങ്ങളാണ്  എല്ലാവരും. ഇത് അവിടുത്തെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയതാണ്. അന്വേഷണം നടത്തിയപ്പോള്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തു. അതൊക്കെ മുറയ്ക്ക് നടക്കട്ടെ. ഞങ്ങള്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ലെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ ഒരുകാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സി.പി.എമ്മിന് ലഭിച്ചത്. കൊലപാതകം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലടക്കമാണ് പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്. കല്ല്യോട് അടക്കമുള്ള വാര്‍ഡുകളെടുത്താലും മുമ്പ് ലഭിച്ചതിനേക്കാള്‍ വോട്ട് സി.പി.എമ്മിനും ഇടുതുമുന്നണിക്കും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News