മലപ്പുറത്ത് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍

നിലമ്പൂര്‍- മലപ്പുറത്ത് പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ദീന്‍ (27) എന്ന കൊളക്കോയി സെയ്ഫുദ്ദീനാണ് പോലീസ് പിടിയിലായത്.

വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി. അജയകുമാര്‍, പോലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Latest News