പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌ന ദൃശ്യം പ്രചരിപ്പിച്ച്  അറസ്റ്റിലായി 

തിരുവല്ല- പാര്‍ട്ടി പ്രവര്‍ത്തകയെ നഗ്‌നയാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ചേര്‍ന്ന് വിഡിയോ പകര്‍ത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ചുമത്ര എലിമണ്ണില്‍ സജി (39) ആണ് അറസ്റ്റിലായത്.സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരടക്കം 12 പ്രതികളാണുള്ളത്. 11-ാം പ്രതിയാണ് സജി. മറ്റു പ്രതികള്‍ ഒളിവിലാണ്. പ്രതികളുടെ മൊബൈല്‍ വാട്‌സാപ് ചാറ്റുകള്‍ പരിശോധിക്കാനുള്ള നടപടിയുമായി പോലീസ് മുന്നോട്ടുപോവുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റു നടപടികളിലേക്കു കടക്കാനാണ് തീരുമാനം.
 

Latest News