ബുറൈദ - ഇന്ത്യക്കാരനെ മര്‍ദിച്ച് പണവും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചുപറിച്ച രണ്ടു ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് അറിയിച്ചു.
ഇന്ത്യക്കാരന്റെ പക്കല്‍നിന്ന് പിടിച്ചുപറിച്ച വസ്തുക്കള്‍ പ്രതികളില്‍നിന്ന് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.






