Sorry, you need to enable JavaScript to visit this website.

കോട്ടയം സ്വദേശി റിയാദിൽ മരിച്ചു

റിയാദ് - ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം സ്വദേശി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ജമീല മൻസിലിൽ അബ്ദുൽ ജബ്ബാർ (65) ആണ് മരിച്ചത്. വർഷങ്ങളായി സൗദിയിലുള്ള അബ്ദുൽ ജബ്ബാർ ആറ് വർഷങ്ങൾക്ക് മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. പിതാവ്: റഹ്മാൻ ഖാൻ. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്‌. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിഖ് തുവൂർ, വൈസ് ചെയർമാൻ മെഹബൂബ്, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്

Latest News