ലൈംഗിക കുറ്റവാളിക്ക് അതിവേഗം ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി, പ്രതിക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ

ഗാന്ധിനഗര്‍- ഗുജറാത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 26 കാരന് ഗാന്ധിനഗറിലെ അതിവേഗ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സംഭവം നടന്ന് 25 ദിവസം മാത്രമെടുത്താാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

ഒക്ടോബര്‍ 29 നും നവംബര്‍ അഞ്ചിനുമടയില്‍ പ്രതി അഞ്ചും ഏഴും വയസ്സായ മറ്റ് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത് എട്ട് ദിവസത്തിനകം 500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എന്‍ സോളങ്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഗാന്ധിനഗറിലെ ഒരു ഗ്രാമത്തില്‍ ഗുജറാത്തി പുതുവത്സര ദിനമായ നവംബര്‍ അഞ്ചിന് രാത്രി മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  പ്രതിയെ ഗാന്ധിനഗര്‍ പോലീസ് നവംബര്‍ ഏഴിനാണ് അറസ്റ്റ് ചെയ്തത്.

 

Latest News