തൃണമൂൽ കോൺഗ്രസ് തങ്ങൾക്ക് പറ്റാവുന്ന രീതിയിൽ ഇപ്പോൾ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസിനെ ഇല്ലാതാക്കി ആ സീറ്റുകൾ തങ്ങളുടേതാക്കുക എന്ന പ്ലാനാണ് മമത ബാനർജി സ്വീകരിച്ചു വന്നത്. ത്രിപുരയിൽ സുസ്മിത ദേവും ഗോവയിൽ ലൂസീഞ്ഞോ ഫളെയ്‌റോയും മേഘാലയയിൽ മുകുൾ സാങ്മയും ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. കോൺഗ്രസിന്റെ അടിത്തറ മൂന്നിടത്തും ഇല്ലാതാക്കിയിരിക്കുകയാണ്.
കാലിനടിയിലെ മണ്ണ് ചോരുകയാണെന്ന യാഥാർഥ്യം ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. എല്ലാ കാലത്തും രാമനും കൃഷ്ണനും അയോധ്യയും മഥുരയും മാത്രമെടുത്തിട്ട് കാര്യമില്ല. എന്തിനും ഒരു പരിധിയില്ലേ. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് തിരിച്ചറിവിന് വഴിയൊരുക്കിയത്. ഈ സാഹചര്യത്തിലാണ് വിവാദമായ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തയാറായത്. ഇതുകൊണ്ടൊന്നും കർഷകരുടെ രോഷം അടങ്ങിയ മട്ടില്ല. കഴിഞ്ഞ ദിവസം മുംബൈയിലെ ആസാദ് മൈതാനത്ത് സംയുക്ത ഷേത്കാരി കാംഗാർ മോർച്ചയുടെ നേതൃത്വത്തിലൊരു കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു വർഷത്തെ കർഷക സമരത്തിന്റെ ചരിത്ര വിജയം ആഘോഷിച്ചതിനൊപ്പം മറ്റു ആവശ്യങ്ങൾക്കായി പോരാടാനും മഹാപഞ്ചായത്ത് ദൃഢനിശ്ചയമെടുത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന എല്ലാ സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നാണ് മഹാപഞ്ചായത്തിൽ കർഷകരുടെ പ്രതിജ്ഞ. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരത്തിന്റെ പ്രത്യക്ഷ മുഖമായി കർഷരുടെ സമരം മാറിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലേക്കുള്ള ട്രാക്റ്റർ യാത്ര കർഷകരെ ആവേശം കൊള്ളിച്ചിട്ടുണ്ടെന്നതാണ് വസ്തുത. പ്രിയങ്ക ഗാന്ധിയുടെ യു.പിയിലെ ഇടപെടലുകളും ശ്രദ്ധേയമാണ്. അതേസമയം, കോൺഗ്രസ് ഈ സമരത്തിൽ ഗാലറിയിലിരുന്ന് കളി കാണുകയായിരുന്നവെന്ന വിമർശനം വ്യാപകമാണ്. ഇതിന് പുറമെ ദേശീയ തലത്തിൽ കോൺഗ്രസിന് എതിരാളികൾ വർധിച്ചിരിക്കുകയാണ്. രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച പാർട്ടി ഇപ്പോൾ നിലനിൽപിനു വേണ്ടിയാണ് പൊരുതുന്നത്. പുതിയ ശത്രുക്കളും ഉയർന്നു കഴിഞ്ഞു. പ്രധാന ശത്രുവായ ബിജെപിക്കു പുറമെ തൃണമൂൽ കോൺഗ്രസിൽ നിന്നും ആം ആദ്മി പാർട്ടിയിൽ നിന്നും വലിയ വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്.
കോൺഗ്രസിന് ശക്തി ക്ഷയിച്ചിരിക്കുന്നു. ആ സ്ഥാനത്ത് ജനങ്ങൾ കാണുന്നത് തൃണമൂൽ കോൺഗ്രസിനെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നേതാക്കൾ തൃണമൂലിൽ ചേരുന്നത് മമത ബാനർജിയുടെ തെറ്റല്ല. കോൺഗ്രസിന്റെ പരാജയമാണെന്നും സാങ്മയുടെ കളംമാറ്റത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിരുന്നു. ത്രിപുര, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലും തൃണമൂൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചേംബറിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും യോഗം വിളിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസിന് പ്രേരണയായത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടത്. ഇക്കാരണത്താലാണ് തീരുമാനമെന്നാണ് വിശദീകരണം.
തൃണമൂൽ കോൺഗ്രസ് തങ്ങൾക്ക് പറ്റാവുന്ന രീതിയിൽ ഇപ്പോൾ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസിനെ ഇല്ലാതാക്കി ആ സീറ്റുകൾ തങ്ങളുടേതാക്കുക എന്ന പ്ലാനാണ് മമത ബാനർജി സ്വീകരിച്ചു വന്നത്. ത്രിപുരയിൽ സുസ്മിത ദേവും ഗോവയിൽ ലൂസീഞ്ഞോ ഫളെയ്‌റോയും മേഘാലയയിൽ മുകുൾ സാങ്മയും ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. കോൺഗ്രസിന്റെ അടിത്തറ മൂന്നിടത്തും ഇല്ലാതാക്കിയിരിക്കുകയാണ്. എന്നാൽ ഇതുകൊണ്ട് ബിജെപി പല സംസ്ഥാനത്തും ശക്തിപ്പെടുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രശാന്ത് കിഷോർ നടപ്പാക്കുന്ന ഈ തന്ത്രം കോൺഗ്രസിനെ തകർക്കും എന്ന കാര്യത്തിൽ സംശയങ്ങളില്ല. ഗോവയിലും മേഘാലയയിലും ത്രിപുരയിലും കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പിക്കാനും തൃണമൂലിന് സാധിച്ചിട്ടുണ്ട്. മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മ അടക്കം 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ ചേർന്നത് കോൺഗ്രസ് ഹൈക്കമാന്റിന്റെ പിടിപ്പുകേടുകൊണ്ടു മാത്രമാണ്. ഇതോടെ മേഘാലയയിലെ പ്രധാന പ്രതിപക്ഷമായി തൃണമൂൽ കോൺഗ്രസ് മാറി. കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവാർ എന്നിവർ തൃണമൂലിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം കോൺഗ്രസ് വിട്ടിരിക്കുന്നത്.
അസം, ഗോവ, യു.പി, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്. 'കോൺഗ്രസ് മുക്ത ഭാരതമെന്ന' ബിജെപി മുദ്രാവാക്യമാണിപ്പോൾ ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഏറ്റെടുത്തിരിക്കുന്നത്. നെഹ്‌റു കുടുംബത്തിന്റെ പിടിയിൽ നിന്നും കോൺഗ്രസ് ഇനിയും മോചനം നേടിയില്ലെങ്കിൽ ആ പാർട്ടി തന്നെ താമസിയാതെ ഓർമയായി മാറുമെന്നാണ് തൃണമൂലും ആം ആദ്മി പാർട്ടിയും മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ത്രിപുരയിൽ കോൺഗ്രസിന് സീറ്റൊന്നും കിട്ടിയിട്ടില്ല. അത് തൃണമൂൽ കാരണം തന്നെയാണ്. ഇരുപത് ശതമാനത്തോളം വോട്ടും പാർട്ടിക്ക് കിട്ടിയത് കോൺഗ്രസിൽ നിന്നാണ്. സിപിഎമ്മിന് രണ്ട് സീറ്റ് കിട്ടിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ വോട്ട് നേടിയിട്ടും കാര്യമായി തൃണമൂലിന് സീറ്റുയർത്താൻ സാധിച്ചിട്ടില്ല. ഒരു സീറ്റ് മാത്രമാണ് ആകെ മമതയുടെ പാർട്ടി നേടിയത്. ഇതിലൂടെ കോൺഗ്രസിനെ തകർക്കുകയും സ്വയം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലുമാണ് മമത വീണിരിക്കുന്നത്. പാർലമെന്റിൽ വീണ്ടും കോൺഗ്രസിൽ നിന്ന് അകലം പാലിച്ച്, കോൺഗ്രസ് വിരുദ്ധത തൃണമൂൽ വീണ്ടും പരസ്യമാക്കുകയും ചെയ്തു.
മമത ദേശീയ തലത്തിൽ ഇപ്പോഴും അപരിചിതയായ നേതാവാണ്. സ്വന്തമായി വോട്ടുബാങ്ക് ഉണ്ടാക്കണമെങ്കിൽ സ്ഥിരമായി ആ നേതാവോ പാർട്ടിയോ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യണം. തൃണമൂലിന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അവർ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ത്രിപുരയിൽ വീണ്ടുമെത്തുന്നത്. അങ്ങനെ തൃണമൂലിനെ വിശ്വസിക്കാവുന്ന തരത്തിലേക്ക് കൊണ്ടുവരാൻ മമതയ്ക്ക് സാധിച്ചിട്ടില്ല. അവർക്ക് മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷൻ ബിജെപിയാണ്. ഒരിക്കലും തൃണമൂലിന് വോട്ട് ചെയ്ത് പാഴാക്കില്ല. ഇത് തന്നെയാണ് തൃണമൂൽ മത്സരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംഭവിക്കാൻ പോകുന്നത്. മമത ചെയ്യുന്ന കാര്യങ്ങളിൽ വലിയ അബദ്ധങ്ങളുണ്ട്. കോൺഗ്രസിനെ ഇല്ലാതാക്കി ആ സീറ്റുകൾ തങ്ങളുടേതാക്കുക എന്ന പ്ലാനാണ് മമത ബാനർജി സ്വീകരിച്ചു വന്നത്. ത്രിപുരയിൽ സുസ്മിത ദേവും ഗോവയിൽ ലൂസീഞ്ഞോ ഫലെയ്‌റോയും മേഘാലയയിൽ മുകുൾ സാങ്മയും ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. ഇതെല്ലാം കോൺഗ്രസിന്റെ അടിത്തറ മൂന്നിടത്തും ഇല്ലാതാക്കിയിരിക്കുകയാണ്.
ദേശീയ പ്ലാൻ എന്നത് എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്ന് മമത തിരിച്ചറിഞ്ഞിരിക്കുകയാണ്. യഥാർത്ഥത്തിൽ പ്രതിപക്ഷത്തെ നേരിടാൻ ബിജെപിക്ക് കരുത്ത് നൽകുകയാണ് മമത ചെയ്തിരിക്കുന്നത്. എല്ലാവരും ഒരേസമയം ദുർബലരാവുകയാണ് ചെയ്തത്. 2024 മുന്നിൽ കണ്ടിട്ടുള്ള പ്രതിപക്ഷ ഐക്യത്തെ മമതയുടെ ദേശീയ മോഹം ഇല്ലാതാക്കുമെന്ന് ഉറപ്പാണ്. 20 ശതമാനം വോട്ടുള്ള കോൺഗ്രസിനെ തള്ളിക്കളയുക അസാധ്യമാണെന്ന് വ്യക്തമാണ്. ബംഗാളിന് പുറത്ത് പാർലമെന്റ് സീറ്റ് നേടുക എന്ന മമതയുടെ മോഹം നടക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.