കണ്ണൂര്‍- പിണറായിയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപം മൊബൈല്‍ ക്യമാറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസ്.
കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി.






