ഒമിക്രോണ്‍ തടയാന്‍ സൗദി സുസജ്ജമെന്ന് ആരോഗ്യമന്ത്രി

റിയാദ്- കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ കോവിഡിന്റെ വകഭേദങ്ങളെ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അതിനാല്‍ എല്ലാവരും സുരക്ഷാമര്‍ഗങ്ങള്‍ അവലംബിക്കുകയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും വേണം. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് കഴിയണമെന്ന നിബന്ധന ഇതിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.

 

Latest News