Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജോലിക്കാരുടെ നിയമനം, സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജവാസാത്ത്

റിയാദ് - നിയമ ലംഘകരായ വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. നിയമ ലംഘകരെ ജോലിക്കു വെക്കുന്നവര്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കും.

നിയമ ലംഘകരെ ജോലിക്കു വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. ജോലിക്കു വെക്കുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ബേപ്പൂരിന്റെ ഉരു പാരമ്പര്യം;
കൂടുതല്‍ ആവശ്യക്കാര്‍ ഖത്തറില്‍നിന്ന്‌- വീഡിയോ കാണാം

 

 

Latest News