Sorry, you need to enable JavaScript to visit this website.

ഗോവയില്‍ മുന്‍ ബിജെപി സഖ്യകക്ഷി ജിഎഫ്പി ഇനി കോണ്‍ഗ്രസിനൊപ്പം

പനജി- മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ബിജെപിയുടെ മുന്‍ പ്രധാന സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യ പ്രഖ്യാപിച്ചത്. ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് പൊരുതുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ എന്‍ഡിഎയിലെ പ്രധാന കക്ഷി ആയിരുന്ന ജിഎഫ്പിയെ കൂടെ കൂട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം മറ്റു പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു. 

40 അംഗ നിയമസഭയില്‍ നിലയില്‍ ജിഎഫ്പിക്ക് മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. പാര്‍ട്ടി നേതാവ് വിനോദ് പാല്യേകര്‍, സ്വതന്ത്ര എംഎല്‍എ പ്രസാദ് ശശികാന്ത് ഗവോങ്കര്‍ എന്നിവര്‍ക്കൊപ്പമാണ് വിജയ് സര്‍ദേശായി രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. ശശികാന്തും നേരത്തെ ബിജെപി പിന്തുണച്ച എംഎല്‍എ ആണ്. ഈ വര്‍ഷം ഏപ്രിലിലാണ് എന്‍ഡിഎയില്‍ നിന്ന് ജിഎഫ്പി സഖ്യം ഉപേക്ഷിച്ച് പുറത്തു വന്നത്. ബിജെപി സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ഈയിടെ ജിഎഫ്പി നേതൃനിരയിലെ രണ്ടാമനായിരുന്ന വര്‍ക്കിങ് പ്രസിഡന്റ് കിരണ്‍ കന്‍ഡോല്‍ക്കറും ഭാര്യ കവിതയും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജിഎഫിപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഗോവയില്‍ ആദ്യമായി ഗോദയിലിറങ്ങിയ തൃണമൂല്‍ ജിഎഫ്പിയെ പാര്‍ട്ടിയില്‍ ലയിപ്പിക്കാനും ശ്രമം നടത്തിയിരുന്നു.
 

Latest News