Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

വികസനത്തിനെതിരെ അവിശുദ്ധ കൂട്ടുകെട്ട്, മോഡിയെ കണ്ട് ബോധിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ മനഃപൂര്‍വമാണ്.
നാടിന്റെ വികസനം സാധാരണഗതിയില്‍ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണ്. ഈ ശക്തികള്‍ ഏതെല്ലാം തലങ്ങളില്‍ തുരങ്കം വെക്കാനാകുമോ അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ചില പ്രതിഫലനങ്ങള്‍ കേന്ദ്രത്തിലും കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാട് അതിനൊരു ഘടകമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടൊപ്പം വലിയതോതില്‍ സഹകരിച്ചു നിന്നവര്‍ ചില മുടക്കുന്യായങ്ങള്‍ പറയുന്നതായാണ് ഇപ്പോള്‍ കാണുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

 

Latest News