ബാലികക്കെതിരെ ലൈംഗികാതിക്രമം; ബന്ധുവിന് 46 വര്‍ഷം കഠിനതടവ്

പട്ടാമ്പി- പത്തു വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബന്ധുവായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
നെല്ലായ എഴുവന്തല കാട്ടിരിക്കുന്നത്ത് വീട്ടില്‍ ആനന്ദനാണ്(47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു കേസ്.

വീട്ടില്‍ അതിക്രമിച്ചു കയറല്‍, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2018ല്‍ ചെര്‍പ്പുളമേശ്ശരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിച്ചു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസ്‌ക്യൂട്ടര്‍ എസ്.നിഷ ഹാജരായി.

 

Latest News