പാലക്കാട്- പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 52കാരന് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ചുള്ളിമട രവിയില്ലം വീട്ടില്‍ രവിചന്ദ്രനാണ് പാലക്കാട് പോക്‌സോ കോടതി ജഡ്ജി പി.പി.സെയ്തലവി ശിക്ഷ വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം.
നാളികേരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ തെങ്ങിന്‍തോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി.






