Sorry, you need to enable JavaScript to visit this website.

അര്‍ധ നഗ്നനായി ഒരാള്‍; ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സ് വിവാദമായി

ബെംഗളൂരു- കര്‍ണാടക ഹൈക്കോടതിയില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സ് വിചാരണയില്‍ അര്‍ധനഗ്‌നനായി ഒരാള്‍ പങ്കെടുത്തത് വിവാദമായി. കോടതി ഏതാനും ഹരജികള്‍ പരിഗണിച്ചപ്പോള്‍ ഏകദേശം 20 മിനിറ്റോളം ഇയാളെ സ്‌ക്രീനില്‍ കണ്ടുവെന്ന് വനിതാ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ട്വീറ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തന്റെ എതിര്‍പ്പ് അവഗണിച്ചും 20 മിനിറ്റോളം ഇയാളെ അര്‍ധനഗ്നനായി സ്‌ക്രീനില്‍ കണ്ടുവെന്ന് ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. കോടതിയിലെ വാദത്തിനിടെ ഏറെ അസ്വസ്ഥത ഉണ്ടാക്കിയെന്നും  കോടതിയലക്ഷ്യത്തിനും ലൈംഗികാതിക്രമത്തിനും ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  
കോടതി മുറിയില്‍ ഒരാളെ വസ്ത്രമില്ലാതെ കാണേണ്ടിവന്നത് വനിതാ അഭിഭാഷകയെന്ന നിലയില്‍ തനിക്ക് അപമാനകരമാണെന്നും ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു.

 

Latest News