നിരീക്ഷണ ക്യാമറയെ ചൊല്ലി തര്‍ക്കം, ഭാര്യയെ ചുറ്റിക കൊണ്ടടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി-  ചുറ്റിക കൊണ്ട്  ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍. പറവൂര്‍ പറയകാട് വേട്ടുംതറ രാജേഷിനെയാണ്(42) പോലീസ് പിടികൂടിയത്.

രാജേഷും ഭാര്യ സുമയും തമ്മില്‍ വിവാഹമോചനത്തിനു കേസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ ഒരു വീട്ടിലാണു താമസിച്ചിരുന്നത്. രാജേഷ് ഇലക്ട്രിഷ്യനാണ്. രണ്ടു പേരുടെയും മുറികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. സുമയുടെ മുറിയിലെ ക്യാമറയുടെ കണക്ഷന്‍ വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണു രാജേഷ് ചുറ്റിക കൊണ്ട് അടിച്ചത്.

പരിക്കേറ്റ ഭാര്യയെ ചാലാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍പോയി. കോഴിക്കോടാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കേസിന്റെ കാര്യത്തിനായി എറണാകുളത്ത് എത്തിയെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വടക്കേക്കര സിഐ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആശുപത്രി വിട്ട സുമ വെണ്ണലയിലെ സ്വന്തം വീട്ടിലേക്കു പോയി. ഇവരുടെ മകന്‍ സുമയുടെ സംരക്ഷണയിലാണ്.

 

 

 

Latest News