വിവസ്ത്രയായി യുവതി പുഴയില്‍ ചാടി, മീന്‍ പിടിക്കുകയായിരുന്ന യുവാക്കള്‍ രക്ഷിച്ചു

പയ്യന്നൂര്‍- പുഴയില്‍ ചാടിയ യുവതിയെ മീന്‍ പിടിക്കുകയായിരുന്ന യുവാക്കള്‍ രക്ഷിച്ചു. പെരിങ്ങോം സ്‌റ്റേഷന്‍ പരിധിയില്‍ എരമത്തുനിന്ന് കാണാതായ 47 കാരിയാണ് വിവസ്ത്രയായ ശേഷം പുഴയില്‍ ചാടിയത്. മാനസികാസ്വാസ്ഥ്യമുള്ള ുവതിയെ കാണാതായതിനെത്തുടര്‍ന്ന്  സഹോദരന്‍ പോലീസില്‍  പരാതി നല്‍കിയിരുന്നു.
ഇതില്‍ തുടര്‍നടപടി ആരംഭിച്ചപ്പോഴാണ് യുവതി പുഴയില്‍ ചാടിയ വിവരം പയ്യന്നൂര്‍ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയത്.
ഒളവറ റെയില്‍വെ പാലത്തില്‍നിന്നാണ് പുഴയിലേക്ക് ചാടിയത്. ഈ സമയം  ഒളവറ പാലത്തിന് സമീപത്തെ ക്വാട്ടേര്‍സില്‍ താമസിക്കുന്ന ആന്റണി ഷാജിയും സുഹൃത്ത് സാബുവും പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്നു. റെയില്‍വേ പാലത്തിന് മുകളില്‍നിന്നും ആരോ പുഴയിലേക്ക് ചാടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ ഷാജി പുഴയിലേക്ക് ചാടി. മരണത്തോട് മല്ലടിക്കുന്ന യുവതിയെ പിടികൂടി സാഹസികമായി കരക്കെത്തിക്കുകയായിരുന്നു. നഗ്‌നയായിരുന്ന യുവതിയെ അടുത്ത വീട്ടില്‍നിന്നും വസ്ത്രം കൊണ്ടുവന്ന് ധരിപ്പിച്ചശേഷം തൊഴിലാളികള്‍ പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിങ്ങോം പോലീസില്‍ വിവരമറിയിച്ച് യുവതിയുടെ സഹോദരനെ സ്ഥലത്തെത്തിച്ച് ഒപ്പം വീട്ടിലേക്ക് അയച്ചു. ുവതിയുടെ ജീവന്‍ രക്ഷിച്ചവരെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

 

Latest News