കണ്ണൂരില്‍ മകളെ പീഡിപ്പിച്ച റിട്ട. സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കണ്ണൂര്‍ - പതിമൂന്ന് വയസ്സായ മകളെ പീഡിപ്പിച്ച 48 കാരനായ റിട്ട. സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശ്രീകണ്ഠാപുരം  ചെങ്ങളായി പഞ്ചായത്ത് പരിധിയിലാണ് സംഭവം.
പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശനും സംഘവും പുലര്‍ച്ചെയാണ് ഇയാളെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

 

Latest News