ബാര്‍ബഡോസ് ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക്, ബ്രിട്ടന്റെ അധികാരം എടുത്തുകളഞ്ഞു

ലണ്ടന്‍- ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര റിപ്പബ്ലിക് ആയി കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്. എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് ഔദ്യോഗികമായി നീക്കം ചെയ്യുകയും ഡാം സാന്ദ്ര മേസണ്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ രാജ്യത്തിന്റെ 55-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെയില്‍സ് രാജകുമാരനും ബാര്‍ബഡിയന്‍ ഗായിക റിഹാനയും പങ്കെടുത്തു.

 ചാള്‍സ് രാജകുമാരന്‍ കരീബിയന്‍ ദ്വീപ് അനുഭവിച്ച 'അടിമത്തത്തിന്റെ ഭയാനകമായ ക്രൂരത' പ്രസംഗത്തില്‍ ചാള്‍സ് രാജകുമാരന്‍ അംഗീകരിച്ചു.
ബാര്‍ബഡോസിന്റെ പുതിയ യുഗം തുടങ്ങുന്നു, ബ്രിട്ടന്റെ നൂറ്റാണ്ടുകളുടെ സ്വാധീനം അവസാനിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു. 200 വര്‍ഷത്തിലേറെയായി ദ്വീപ് അടിമ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു.

ഔദ്യോഗികമായ അധികാരമാറ്റത്തെ സൂചിപ്പിക്കാന്‍, ബ്രിട്ടീഷ് രാജവാഴ്ചക്ക് അന്തിമ സല്യൂട്ട് നല്‍കുകയും രാജ പതാക താഴ്ത്തി മാറ്റുകയും ചെയ്തു.

ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിച്ച ചാള്‍സ് രാജകുമാരന്‍ ഭരണഘടനാ പദവി മാറിയിട്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുമെന്ന് ആവര്‍ത്തിച്ചു.

ബാര്‍ബഡോസിന്റെ അഭിമാനകരമായ ഓര്‍ഡര്‍ ഓഫ് ഫ്രീഡം രാജകുമാരന് സമ്മാനിച്ചു. ഒരു പുതിയ തുടക്കമായി അദ്ദേഹം ഈ നിമിഷത്തെ വിശേഷിപ്പിച്ചു.

'ഭാവിയില്‍ സന്തോഷം, സമാധാനം, സമൃദ്ധി' എന്നിവക്കായി രാജ്ഞി 'ഊഷ്മളമായ ആശംസകള്‍' അയച്ചു, കൂടാതെ രാഷ്ട്രത്തിന് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.

BBC VIDEO:

Latest News