മക്ക - മക്കക്കു സമീപം ജുമൂമില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. ജുമൂം സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തിനു മുന്നിലാണ് അപകടം. മക്ക റെഡ് ക്രസന്റിനു കീഴിലെ മൂന്നു ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ മക്കയിലെ വിവിധ ആശുപത്രികളിലേക്ക് നീക്കി. പരിക്കേറ്റവരില്‍ രണ്ടു പേരെ ഹിറാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ അല്‍സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ നാലു പേര്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രികളിലേക്ക് നീക്കാന്‍ വിസമ്മതിച്ചതായും മക്ക റെഡ് ക്രസന്റ് പറഞ്ഞു.






