പഞ്ചാബുകാരന്റെ വധഭീഷണി, സോണിയയുടെ സഹായം തേടി നടി കങ്കണ

മുംബൈ- വധഭീഷണി ഉയര്‍ത്തിയ പഞ്ചാബ് സ്വദേശിക്കെതിരെ പോലീസില്‍ പരാതി നല്‍കി നടി കങ്കണ റണാവത്ത്.
ഭട്ടിണ്ട സ്വദേശിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറിന്റെ ഫോട്ടോകള്‍ കങ്കണ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഈയിടെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധിക്കുമെന്ന ഭീഷണി ഉയര്‍ന്നതെന്ന കങ്കണ നല്‍കിയ പരാതിയില്‍ പറയുന്നു.
നടപടി സ്വീകരിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയോട് നടി ആവശ്യപ്പെട്ടു.

 

Latest News