ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രാപ്തി കുറയുമെന്ന് മോഡേണ മേധാവി

വാഷിംഗ്ടണ്‍- നിലവിലുള്ള കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ലോകത്ത് വീണ്ടും ഭീതി പടര്‍ത്തിയിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാകാന്‍ സാധ്യതയില്ലെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ മോഡേണയുടെ മേധാവി.

ലഭ്യമായ വാക്‌സിന്‍  ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെങ്കിലും  ഒമിക്രോണിന്റെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകാന്‍ ഇടയില്ലെന്ന്  മോഡേണ ചീഫ് എക്‌സിക്യൂട്ടീവ് സ്‌റ്റെഫാന്‍ ബാന്‍സല്‍ പറഞ്ഞു.

ഡെല്‍റ്റക്കെതിരായ പ്രതിരോധം ലോകത്ത് എല്ലായിടത്തും ഒരേ നിലയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മോഡേണ മേധാവി പറഞ്ഞു. അന്തിമ വിശകലനത്തിന് കൂടുതല്‍ ഡാറ്റകള്‍ക്കായി കാത്തിരിക്കയാണെന്നും ഇതിനകം സംസാരിച്ച ശാസ്ത്രജ്ഞരെല്ലാം ഒമിക്രോണ്‍ കാര്യത്തില്‍ അനുകൂല മറുപടിയല്ല നല്‍കുന്നത്- സ്റ്റെഫാന്‍ ബാന്‍സല്‍ പറഞ്ഞു.

 

Latest News