Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- മലപ്പുറം അമരമ്പലം അത്താണിക്കല്‍ സ്വദേശി നെല്ലിപ്പറമ്പന്‍  പൂഴിക്കുത്ത് സുരേഷ് ബാബു (50)  ഹൃദയാഘാതം മൂലം റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. 
അമ്മ: നാരായണി. ഭാര്യ: ബബിത. മക്കള്‍: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കമ്പനി അധികൃതരെ സഹായിക്കാന്‍  റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

Latest News