കൊച്ചിയിൽ മെട്രോ തൂണിലിടിച്ച കാറിലെ യുവതി മരിച്ചു; കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി

കൊച്ചി- ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചി പത്തടിപ്പാലത്ത് മെട്രോ തൂണിലിടിച്ച് മറിഞ്ഞ കാറിലുണ്ടായിരുന്ന യുവതി മരിച്ചു. കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി. പരിക്കേറ്റ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മഞ്ജിയ എന്ന സുഹാന (22)യാണ് മരിച്ചത്. ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന്‍ (26) നിസ്സാര പരിക്കുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവിനെ കാണാതായത് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി. 

കൊച്ചിയില്‍ നിന്ന് ആലുവയിലേക്ക് പോകുമ്പോഴാണ് പുലര്‍ച്ചെ രണ്ടു മണിയോടെ കാര്‍ മെട്രോ തൂണിലിടിച്ചത്. വാഹനം അമിത വേഗതയിലായിരുന്നു. ലിസി ആശുപത്രിക്കു സമീപത്തു നിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം യുവതി കാറില്‍ കയറിയതെന്നാണ് വിവരം. യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞ് ഇടയ്ക്കുവച്ച് മറ്റൊരു യുവാവും കയറി. അപകടത്തിനു ശേഷം ഈ യുവാവി മുങ്ങുകയും ചെയ്തു. അതേസമയം രാത്രി 11 മണി മുതല്‍ അപകടം സമയം വരെ ഇവര്‍ എവിടെ ആയിരുന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഈ യുവാവിനെ അറിയില്ലെന്നാണ് കാര്‍ ഓടിച്ച സല്‍മാന്‍ പറയുന്നത്. യുവാവിനു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്.
 

Latest News