വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കണക്കു പുറത്തു വന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു നീക്കം. 

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ രണ്ടാഴ്ച സ്‌കൂളില്‍ വരേണ്ട എന്നായിരുന്നു സ്‌കൂള്‍ തുറക്കുന്ന സമയത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിനു മുഖ്യം. ഇതിനായി പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിക്കാന്‍ അനുവദിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങല്‍ മൂലം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത അധ്യാപകര്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
 

Latest News