Sorry, you need to enable JavaScript to visit this website.

പെറുവില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ലിമ- ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ പുരാതന നാഗരികതയുടെ ശേഷിപ്പായ 800 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. പ്രത്യേക കുഴിമാടത്തില്‍ കയറില്‍ വരിഞ്ഞുകെട്ടിയ നിലയിലാണ് പുരാതന മനുഷ്യന്റെ ശവശരീരം ഗവേഷകര്‍ കണ്ടെത്തിയത്. പെറുവിലെ തീരദേശത്തിനും മലയോര പ്രദേശത്തിനുമിടയില്‍ വികസിച്ചു വന്ന സംസ്‌കാരത്തിന്റെ ശേഷിപ്പായാണ് പുരാവസ്തു ഗവേഷകര്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. തലസ്ഥാനമായ ലിമ മേഖലയില്‍ നടത്തിയ ഉല്‍ഖനനത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകന്‍ പിയെറ്റര്‍ വാന്‍ ദാലെന്‍ ലുന പറഞ്ഞു. 

കൈകള്‍ മുഖം പൊത്തിപ്പിടിച്ച് കാലുകള്‍ മടക്കി ശരീരമാസകലം കയര്‍ കൊണ്ട് വരിഞ്ഞ് കെട്ടിയ നിലയിലാണ് ഈ മമ്മി. ഭൂഗര്‍ഭ കുഴിമാടത്തില്‍ മമ്മിക്കൊപ്പം മണ്‍പാത്രങ്ങളും കല്ലുകൊണ്ടുള്ള ഇരിപ്പിടവും ഉണ്ട്. റേഡിയോകാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ മമ്മിയുടെ യഥാര്‍ത്ഥ കാല നിര്‍ണയം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News