VIDEO വിവാഹ പന്തലിന് തീപ്പിടിച്ച് ആളിക്കത്തുമ്പോഴും രണ്ടു പേര്‍ ഇരുന്ന് തീറ്റയോട് തീറ്റ

താനെ- മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ പന്തലിന് തീപ്പിടിച്ച് ആളിക്കത്തുമ്പോഴും തൊട്ടപ്പുറത്ത് ഒരു കൂസലുമില്ലാതെ രണ്ട് അതിഥികള്‍ വെട്ടിവിഴുങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തൊട്ടു പിന്നില്‍ ആളിപ്പടരുന്ന തീ ഉണ്ടാക്കുന്ന ദുരന്തെ കുറിച്ചോര്‍ക്കാതെ സ്വസ്ഥമായി ഇരുന്ന് ഇവര്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് വിഡിയോയില്‍ കാണാം. മറ്റു അതിഥികള്‍ ആശങ്കയോടെ ബഹളമുണ്ടാക്കുമ്പോഴും ഇവര്‍ ഒന്നും കൂസാതെ വെട്ടിവിഴുങ്ങിക്കൊണ്ടിരുന്നു.

ഭീവണ്ഡിയിലെ അന്‍സാരി വിവാഹ ഹാളില്‍ പടക്കത്തില്‍ നിന്നാണ് തീ പടര്‍ന്നത്. രണ്ടു ഇരുചക്ര വാഹനങ്ങളും ഏതാനും കസേരകളും തോരണങ്ങളും കത്തി നശിച്ചെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാലു അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചത്.
 

 

Latest News